അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ.
വിഷയത്തിൽ തൊഴിൽ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ലേബർ ഓഫീസറും ഉമാ തോമസ് എംഎൽഎയും കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചുവെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയെങ്കിലും, പിറ്റേദിവസം തന്നെ നടപടികൾ തുടരുന്നതായി വിവരം ലഭിച്ചു.
ഈ സാഹചര്യത്തിൽ തൊഴിൽ വകുപ്പ് തുടർനടപടികൾ ശക്തമാക്കുകയാണ്. ഇതിനായി ജൂലൈ 10-ന് മന്ത്രി, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.
അതിനുമുമ്പായി നാളെ ലേബർ കമ്മീഷണർ കമ്പനിയിലെത്തി സാഹചര്യം വിലയിരുത്തും. ഏകദേശം 800 ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ട
ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിനേക്കാൾ പ്രധാനം തൊഴിലാളികളെ ചേർത്തുനിർത്തുക എന്നതാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രവർത്തിക്കാതെ ഒറ്റക്കെട്ടായി തൊഴിലാളികൾക്ക് പിന്തുണ നൽകാൻ എല്ലാ കക്ഷികളും തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

