പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട കല്ലേലി വാർഡിന്റെ നേതൃത്വത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവൻ ജോസ്, ജനസാറ യോഹന്നാൻ എന്നിവരെയും, സിഎം കിഡ്സ് എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ ദേവാഞ്ജന, ആഷ്ലി ചാക്കോ എന്നിവരെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നമ്മ മാത്യു എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.
വിദ്യാഭ്യാസ നേട്ടം കൈവരിച്ച വിദ്യാർഥികളെ അഭിനന്ദിച്ച് സ്പെഷ്യൽ വില്ലേജ് ഓഫീസർ ദീപ്തി എസ്സ് സംസാരിച്ചു. കൂടാതെ മനോജ് ഡേവിഡ് മാടപ്പള്ളിൽ, റോയ് കൊന്നക്കൽ, ബിജോയ് പുതുപ്പറമ്പിൽ, ജോസ് തോമസ്, ജോസ് വേക്കൽ, അനുഗ്രഹ ഡേവിഡ്, കെ.
ജെ. മാത്യു എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

