കോഴിക്കോട് തീരത്ത് ഭീമൻ ഡോൾഫിൻ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി. സൗത്ത് ബീച്ചിന് സമീപം കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപമാണ് നാലടിയോളം നീളവും ഏകദേശം 200 കിലോയോളം ഭാരവുമുള്ള ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചീഫ് വെറ്ററിനറി സർജൻ ഡോ.
കെ.എം സജിത് ലാൽ നേതൃത്വം നൽകിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഡോൾഫിന്റെ ശ്വാസകോശത്തിൽ ഏകദേശം രണ്ട് കിലോയോളം വരുന്ന പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങൾ കുടുങ്ങിയിരുന്നതായി കണ്ടെത്തി.
ശ്വാസകോശത്തിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തടസ്സമായതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുടർ നടപടികൾക്കായി കോർപറേഷൻ ഹെൽത്ത് ഓഫീസർമാരായ ശശി, അബ്ദുൽ അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.
രാഹുൽ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും തുടർ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

