പുത്തിഗെ പഞ്ചായത്തിലെ മുഗു പ്രദേശത്ത് നവീകരിച്ച പൊതുകുളം രണ്ട് തവണ ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ഈ മാസം ഒന്നാം തീയതിയും മൂന്നാം തീയതിയുമായാണ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉദ്ഘാടന കർമ്മങ്ങൾ നടന്നത്.
സംഭവത്തെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുഞ്ഞി വ്യക്തമാക്കിയത് ഇങ്ങനെ: “3ന് നടത്തിയത് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് എംഎൽഎ നടത്തിയത് ഔദ്യോഗിക ഉദ്ഘാടനമെന്നും ഇതറിഞ്ഞാണ് സിപിഎം 1ന് സിപിഎമ്മിന്റെ അംഗങ്ങളെ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്തതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കുഞ്ഞി പറഞ്ഞു. എംഎൽഎ ഉദ്ഘാടനം നടത്തുമ്പോൾ അധ്യക്ഷത വഹിക്കേണ്ടത്.
പഞ്ചായത്ത് പ്രസിഡന്റാണെന്നും സിപിഎം വാർഡിലെ കുളം ഉദ്ഘാടനം ചെയ്യുമ്പോൾ ഇവിടത്തെ സിപിഎം അംഗത്തിനു അധ്യക്ഷസ്ഥാനമൊന്നും ലഭിക്കാനിടയില്ലാത്തതാണ് ഉദ്ഘാടനം ഒന്നിന് ചെയ്യാനിടയാക്കിയതെന്നും യുഡിഎഫ് ആരോപിച്ചു.” ഈ മാസം 3-ാം തീയതി നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ എ.കെ.എം.അഷ്റഫ് എംഎൽഎ കുളം നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഊജംപദവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഇകെ.മുഹമ്മദ് കുഞ്ഞി, വാർഡ് അംഗങ്ങളായ ബാലകൃഷ്ണ റൈ, പുഷ്പലത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുനൈദ് ഉറുമി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുലൈമാൻ ഊജംപദവ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. നിലവിൽ യുഡിഎഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
അതേസമയം, ഒന്നാം തീയതി നടന്ന ഉദ്ഘാടനത്തിന് നേതൃത്വം നൽകിയത് സിപിഎം ആണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ അനുവദിച്ചാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് സിപിഎം അവകാശപ്പെടുന്നു.
കുളത്തിലെ ചെളി നീക്കം ചെയ്യുക, ചുറ്റുമതിൽ നിർമ്മിക്കുക, ഇന്റർലോക്ക് പാകി സൗന്ദര്യവൽക്കരണം നടത്തുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുഗു വാർഡ് അംഗം രൂപ.വി.റൈ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം ശിവപ്പ റൈ അധ്യക്ഷനായിരുന്നു.
നിരവധി പ്രാദേശിക നേതാക്കളും സിഡിഎസ് ചെയർ പഴ്സനും പരിപാടിയിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

