റഷ്യയിലെ പ്രധാനപ്പെട്ട എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തി.
സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ ഓയിൽ ടെർമിനലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. റഷ്യയുടെ യുദ്ധസന്നദ്ധതയെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഈ കേന്ദ്രമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കി.
ഇതോടൊപ്പം റഷ്യയുടെ നേവൽ ബേസിന് നേരെയും തങ്ങൾ ആക്രമണം നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ സെയ്ന്റ് പീറ്റേഴ്സ്ബർഗിലേതാണെന്ന് സ്ഥിരീകരിച്ചതായി ബിബിസിയും റിപ്പോർട്ട് ചെയ്തു.
പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രമാണ് ശനിയാഴ്ച തകർത്തതെന്നാണ് യുക്രൈൻ സൈന്യത്തിന്റെ വാദം. ആക്രമണം നടന്ന വിവരം സെയ്ന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവും സ്ഥിരീകരിച്ചിട്ടുണ്ട്.
നഗരത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതായും എണ്ണ സംഭരണ കേന്ദ്രം ലക്ഷ്യമിടപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 72 ഡ്രോണുകൾ വെടിവെച്ചിട്ടതായും ഗവർണർ അറിയിച്ചു.
യുക്രൈൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം ഇങ്ങനെ: “Last night, our Ukrainian long-range sanctions against Russia over this war reached targets near St. Petersburg.
Ukraine’s Defense Forces struck port oil infrastructure that generates revenue for Russia’s war, and there were also successful strikes on Kronstadt – an important… pic.twitter.com/bMHY3cL3rM— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) July 4, 2026” സമീപകാലത്തായി റഷ്യയുടെ ഊർജ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. റഷ്യയുടെ എണ്ണ സംസ്കരണ സംവിധാനത്തിന്റെ 43 ശതമാനവും നിലവിൽ പ്രവർത്തനരഹിതമായെന്നാണ് യുക്രൈന്റെ അവകാശവാദം.
എന്നാൽ, ഈ കണക്കുകൾ റഷ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യുക്രൈൻ ആക്രമണങ്ങൾ രാജ്യത്ത് ഇന്ധനക്ഷാമം സൃഷ്ടിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കഴിഞ്ഞയാഴ്ച സമ്മതിച്ചിരുന്നു.
ഇതിനെത്തുടർന്ന് ആഭ്യന്തര വിപണിയിൽ ഇന്ധന വിതരണം ക്രമീകരിക്കുന്നതിനുള്ള പുതിയ ബില്ലിൽ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

