സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന മലയാളി വ്ലോഗർ യുഎഇയിൽ പിടിയിലായി. എന്റെ കാസെറ്റ് എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൽ ഹക്കീം ആണ് ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അറസ്റ്റിലായത്.
അബ്ദുൽ ഹക്കീം യുഎഇയിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ കിക്കിലൂടെ അബദ്ധവശാൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. ലാപ്ടോപ്പ് തത്സമയം പ്രവർത്തിക്കുന്നത് ശ്രദ്ധിക്കാതെ പോയതാണ് ഇയാൾക്ക് വിനയായത്.
ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേന ഇടപെട്ടിരുന്ന ഇയാൾക്കെതിരെ കേരളത്തിലും നിരവധി കേസുകൾ നിലവിലുണ്ട്.
ലൈവ് ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അധികൃതരുടെ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

