കൊല്ലം കുണ്ടറ മുക്കടയിൽ വെച്ച് വീട്ടമ്മയ്ക്കുണ്ടായ ദുരനുഭവവും തുടർന്നുള്ള സംഭവവികാസങ്ങളും വാർത്തയാകുന്നു. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹരിപ്പാട് സ്വദേശിയായ സുധ എന്ന വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. മുക്കടയിൽ നിന്ന് ഓട്ടോറിക്ഷയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു സുധ.
ഈ സമയം മൺറോതുരുത്ത് സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബിനു, സുധയെ ഓട്ടോയിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കി ബസ്സിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ബസ്സിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് ക്രിസ്തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുണ്ടറ പോലീസ് സ്വമേധയാ ഇടപെടുകയും ബസ് ജീവനക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
സ്റ്റേഷനിൽ എത്തിയ ബിനു താൻ ചെയ്ത തെറ്റ് ഏറ്റുപറയുകയും പൊട്ടിക്കരയുകയും ചെയ്തു. ജീവനക്കാരന്റെ പശ്ചാത്താപം കണക്കിലെടുത്ത് സുധ തന്റെ പരാതി പിൻവലിക്കാൻ തയ്യാറായി.
തുടർന്ന് പോലീസിന്റെ കർശന താക്കീതിന് ശേഷം ജീവനക്കാരനെ വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

