യെമൻ വ്യോമാതിർത്തി ലംഘിച്ച് ഇറാനിൽ നിന്നുള്ള യാത്രാവിമാനത്തെ തടയാൻ സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും യുദ്ധവിമാനങ്ങൾ ശ്രമിച്ചതായി ഹൂതി വിമതരുടെ വെളിപ്പെടുത്തൽ. വിമാനത്താവള ഉപരോധം മറികടന്ന് ഇറാനിയൻ വിമാനം സനായിൽ സുരക്ഷിതമായി ഇറങ്ങിയതായി ഹൂതി വക്താവ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 5:20-ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും പരിക്കേറ്റവരും രോഗികളുമായ 200-ലധികം യെമൻ പൗരന്മാരുമായി എത്തിയ സിവിൽ വിമാനത്തെയാണ് തടയാൻ നീക്കമുണ്ടായത്.
അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പ്രതിനിധി സംഘവും ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. യമൻ സായുധ സേന വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് സൗദി യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചതായും, ഇതിനെത്തുടർന്ന് അവ പിന്മാറിയെന്നും ഹൂതികൾ അവകാശപ്പെടുന്നു.
കഴിഞ്ഞ 11 വർഷമായി യെമൻ കടുത്ത ഉപരോധത്തിലാണ് കഴിയുന്നത്. സംഭവത്തിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ കർശന മുന്നറിയിപ്പ് നൽകി.
വ്യോമാതിർത്തി ലംഘിക്കാനോ രാജ്യത്തിന് നേരെ ആക്രമണം നടത്താനോ വീണ്ടും ശ്രമിച്ചാൽ സൗദിയിലെ വിമാനത്താവളങ്ങളും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകുമെന്ന് അവർ ഭീഷണി മുഴക്കി. തങ്ങൾക്കെതിരെയുള്ള സൗദി-അമേരിക്കൻ ഉപരോധം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും സനയും ടെഹ്റാനും തമ്മിലുള്ള വിമാന സർവീസുകൾ തുടരുമെന്നും ഹൂതി നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

