എറണാകുളം ജില്ലയിലെ പാരിയത്തുകാവിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന വീടുകളുടെ പ്ലാൻ ജില്ലാ കളക്ടർക്ക് കൈമാറി. കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രൻ ആണ് ഔദ്യോഗികമായി പ്ലാൻ സമർപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി ഈ മാസം തന്നെ വീടുകളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. മലയിടം തുരുത്ത് ഭൂപ്രശ്നം പരിഹരിക്കുക എന്നത് സർക്കാരിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായിരുന്നു.
നിരന്തരമായ ആശങ്കയിലും പൊലീസ് നടപടികൾ ഭയന്നും കഴിഞ്ഞിരുന്ന ഏഴ് കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്. നിലവിൽ ഈ കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ നിന്ന് അഞ്ച് സെന്റ് വീതം ഭൂമി ഉടമസ്ഥൻ ഇവർക്കായി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്.
ഈ സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ സർക്കാർ വീടുകൾ നിർമ്മിച്ചു നൽകും. ഇതിനുപുറമെ, ആവശ്യമായ റോഡ് സൗകര്യങ്ങളും ഇവിടെ ഒരുക്കും.
വീട് നിർമ്മാണം പൂർത്തിയാകുന്നത് വരെ നിലവിലെ വാസസ്ഥലത്ത് തുടരാൻ കുടുംബങ്ങൾക്ക് അനുമതിയുണ്ട്. കൂടാതെ, നിശ്ചയിച്ചിരിക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും അനുവാദമുണ്ടാകും.
കുടിയൊഴിപ്പിക്കൽ സമരങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

