പഞ്ചാബിലെ തരൺ തരൻ ജില്ലയിലുണ്ടായ ദാരുണമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ഭാര്യയുടെ സഹോദരൻ തീവെച്ച് കൊല്ലുകയായിരുന്നു.
ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൗപ്രീത് സിങ് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ലൗപ്രീതുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുപോകുന്നതിനായി തരൺ തരൺ ജില്ലയിലുള്ള ഭാര്യാവീട്ടിൽ ലൗപ്രീത് എത്തി.
ഈ സമയം അവിടെയുണ്ടായിരുന്ന സാജൻ സിങ്, ലൗപ്രീതിന്റെ ദേഹത്ത് മണ്ണെണ്ണയെന്ന് സംശയിക്കുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന ഉടൻ ലൗപ്രീതിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീയും അക്രമണത്തിനിരയാവുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ഇവർക്കും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലൗപ്രീതും ഈ സ്ത്രീയും മരണത്തിന് കീഴടങ്ങി.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. അക്രമി സാജൻ സിങ്ങിനും സംഭവത്തിനിടയിൽ പൊള്ളലേറ്റു.
ഇയാൾ നിലവിൽ ചികിത്സയിലാണ്. തരൺ തരൺ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

