അമേരിക്ക-ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ അന്തിമ കർമ്മങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായാണ് ഭൗതികദേഹം പൊതുദർശനത്തിന് വെക്കുന്നത്. ആദരാഞ്ജലികൾ അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും വിദേശ പ്രതിനിധികളും ടെഹ്റാനിൽ എത്തിച്ചേർന്നിട്ടുണ്ട്.
ടെഹ്റാൻ നഗരത്തിൽ നടക്കുന്ന ഈ അന്തിമ ശുശ്രൂഷകൾ വിപുലമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ, വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ നേരിട്ടെത്തും.
കൂടാതെ, യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും സംസ്കാര ചടങ്ങിൽ സംബന്ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

