കൊല്ലത്ത് ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പിടിയിലായി. ഫാദര്‍ ഡെന്നിസ് പ്രവീണ്‍ ആണ് പോലീസിന്റെ പിടിയിലായത്.
പരിമണം കാര്‍മല്‍ ഭവന് ആശ്രമത്തിലെ വൈദികനായി സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം, പിന്നീട് പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. 2022 മുതലാണ് പ്രതി പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത്.
പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

