ഗൂഗിൾ വാലറ്റ് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്ന പുതിയ സൗകര്യം ലഭ്യമായിരിക്കുന്നു. ഇനി മുതൽ സ്മാർട്ട് ഫോണിലെയും സ്മാർട്ട് വാച്ചിലെയും ഗൂഗിൾ വാലറ്റ് ഇടപാടുകൾ ഒരൊറ്റ സ്ക്രീനിൽ പരിശോധിക്കാൻ സാധിക്കും.
ഇതുവരെ ഫോണിലും സ്മാർട്ട് വാച്ചിലും വെവ്വേറെയായാണ് പേയ്മെന്റ് വിവരങ്ങൾ കാണിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ഓരോ ഉപകരണത്തിനും വെവ്വേറെ വെർച്വൽ കാർഡ് നമ്പറുകളാണ് ഗൂഗിൾ നൽകുന്നത്.
ഇതാണ് മുമ്പ് ഇടപാടുകൾ വേർതിരിഞ്ഞ് കിടക്കാൻ കാരണമായത്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.
ഒരു ഇടപാട് നടത്തിയത് വാച്ച് വഴിയാണെങ്കിൽ, തിയതിക്കും സമയത്തിനും താഴെയായി “Purchase made on watch” എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നതാണ്. എങ്കിലും നിലവിൽ ആപ്പിൽ അവസാനത്തെ 10 ഇടപാടുകൾ മാത്രമേ കാണാൻ സാധിക്കൂ.
പൂർണ്ണമായ ഇടപാട് വിവരങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ വാലറ്റ് വെബ്സൈറ്റിലെ Transactions വിഭാഗത്തിൽ കയറി View more transactions തിരഞ്ഞെടുക്കാവുന്നതാണ്. ജനുവരി മുതൽ വികസിപ്പിച്ചുവരുന്ന ഈ ഫീച്ചർ ഇപ്പോൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഗൂഗിൾ പ്ലേ സർവീസസിന്റെ 26.01 പതിപ്പിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ, സ്മാർട്ട് വാച്ച് ഉപയോഗിച്ചുള്ള പേയ്മെന്റുകൾ കൂടുതൽ എളുപ്പമാക്കാനുള്ള നടപടികളും ഗൂഗിൾ സ്വീകരിക്കുന്നുണ്ട്.
മാർച്ച് മാസത്തിൽ പിക്സൽ വാച്ച് 2-ൽ എക്സ്പ്രസ് പേ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് വാച്ച് ഓൺ ചെയ്യാതെ തന്നെ വേഗത്തിൽ പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു.
നിലവിൽ മറ്റ് വാച്ച് മോഡലുകളിൽ ഈ സൗകര്യം പൊതുഗതാഗത ആവശ്യങ്ങൾക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

