മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്നുള്ള ഒരു തീവ്ര വലതുപക്ഷ പ്രവർത്തകനാണ് ആപ്പിൾ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ ‘സിരി’ ഹൈന്ദവ വികാരങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
മാധ്യമപ്രവർത്തകർക്ക് മുന്നിൽ ലൈവ് ഡെമോൺസ്ട്രേഷൻ നടത്തിയാണ് ഇയാൾ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘അസ്സലാമു അലൈക്കും’ എന്ന മുസ്ലിം അഭിവാദ്യത്തിന് സിരി മറുപടി നൽകുന്നുണ്ടെന്നും, എന്നാൽ ‘ജയ് ശ്രീറാം’ എന്ന് പറയുമ്പോൾ വോയ്സ് അസിസ്റ്റന്റ് മൗനം പാലിക്കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രധാന പരാതി.
കൂടാതെ, ‘ജയ് ശ്രീറാം’, ‘ജയ് ശ്രീ മഹാകാൽ’ എന്നീ കമാൻഡുകൾ നൽകിയിട്ടും സിരി പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇത് കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കൾ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നും, ഉയർന്ന വില നൽകി വായ്പയെടുത്താണ് പലരും ഈ ഫോണുകൾ വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവം ഇന്ത്യൻ സംസ്കാരത്തിന് എതിരായ ഗൂഢാലോചനയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അതേസമയം, ഉന്നയിക്കപ്പെട്ട
ആരോപണങ്ങളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വോയ്സ് അസിസ്റ്റന്റ് ആപ്ലിക്കേഷനുകൾക്ക് പ്രാദേശിക ഭാഷാ ശൈലികളും ചില പ്രത്യേക കമാൻഡുകളും തിരിച്ചറിയുന്നതിലുണ്ടാകുന്ന സാങ്കേതിക പരിമിതികളാണോ ഇതിന് കാരണമെന്നതിൽ വ്യക്തത വന്നിട്ടില്ല.
വിവാദ വിഷയത്തിൽ ആപ്പിൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

