കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒരൊറ്റ ഘട്ടമായി പൂർത്തീകരിക്കുന്നതിന് സർക്കാർ ആലോചിക്കുന്നതായി ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സയൻസ് സിറ്റി പ്രവർത്തനസജ്ജമായതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സയൻസ് സിറ്റിയിലെ റോഡ്, നടപ്പാത എന്നിവയുടെ നിർമാണം നിലവിൽ പുരോഗമിക്കുകയാണ്.
വാനനിരീക്ഷണത്തിനായുള്ള ടെലസ്കോപ്പ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് കടന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകും.
ജില്ലയിലെ ജനപ്രതിനിധികളുടെയും എം.പിമാരുടെയും സഹകരണത്തോടെ സയൻസ് സിറ്റിയുടെ ഭാവി വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സയൻസ് സിറ്റിയിലെ പ്രദർശന വസ്തുക്കളെക്കുറിച്ചുള്ള ഡിജിറ്റൽ ക്യൂ.ആർ.
കോഡ് വിവരസേവനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിബി മാണി, ഗ്രേസിക്കുട്ടി, ജോസ്മോൻ മുണ്ടയ്ക്കൽ, മാഞ്ഞൂർ മോഹൻകുമാർ, ജൂബി തെക്കേൽ, സിൻസി ജയ്സൺ, ടി.സി. രാജൻ, മിനി മത്തായി, ജോർജ് ചെന്നേലിൽ, സാം ജോസഫ് പൈനാപ്പള്ളിൽ, ലൈല ജാസ്മിൻ, സുജിത്ത് ബി.
കല്ലറ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

