മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് മുൻ മന്ത്രിയും നേതാവുമായ വി. ശിവൻകുട്ടി തുറന്ന കത്ത് അയച്ചു.
പ്രധാനമന്ത്രിയുടെ ഭവനപദ്ധതി, പിഎം ശ്രീ (PM Shri) പദ്ധതി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വവും മന്ത്രിമാരും സ്വീകരിക്കുന്ന നിലപാടുകളെ കത്തിൽ രൂക്ഷമായി വിമർശിക്കുന്നു. പിഎം ശ്രീ കരാർ കേന്ദ്ര സർക്കാരുമായി ഒപ്പിടുന്ന ഘട്ടത്തിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു വി.
ശിവൻകുട്ടി എന്നത് ശ്രദ്ധേയമാണ്. മതേതര കേരളം വലിയ ആശങ്കയോടെയാണ് യുഡിഎഫ് സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങളെ വീക്ഷിക്കുന്നതെന്ന് വി.
ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഷയങ്ങളിൽ ലീഗ് നേതൃത്വം പുലർത്തുന്ന മൗനവും അലംഭാവവും ദുരൂഹമാണ്.
“മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോൾ, ആ പാർട്ടിയിലെ നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ വിരോധാഭാസമായി മാറുകയാണ്.” കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേൽ പതിച്ച പ്രഹരമാണെന്ന് കത്തിൽ പറയുന്നു. സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
പിഎം ശ്രീ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ ലീഗ് മന്ത്രിമാർ തയാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്നും കത്തിൽ ചോദിക്കുന്നു. “ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെ വിമർശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ തയാറാവേണ്ടിയിരുന്നത്.
അത് ചെയ്യാൻ തയാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെടാനുള്ള ആർജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണം.” കൂടാതെ, സംഘപരിവാർ പശ്ചാത്തലമുള്ള എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച വിഷയത്തിലും വി.
ശിവൻകുട്ടി സംശയം ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ മറച്ചുവെച്ചത് ആരുടെ താൽപര്യപ്രകാരമാണെന്നും, വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതല്ലേ ഈ നിയമനമെന്നും അദ്ദേഹം കത്തിൽ ആരാഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

