കോട്ടയം മാങ്ങാനം ചുരത്തിൽ വീട്ടിൽ താമസിക്കുന്ന അഭിഷേക് സി.സുരേഷ് എന്ന ഇരുപത്തിയഞ്ചുകാരൻ ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ മാർച്ചിൽ ജോലി കഴിഞ്ഞ് മടങ്ങവേ കാർ ഇടിച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വലതുകാലിന് ഗുരുതരമായ പരുക്കുകൾ സംഭവിച്ചിരുന്നു.
അപകടത്തിൽ തുടയെല്ലിനും പാദത്തിനും സാരമായി പരുക്കേൽക്കുകയും പാദത്തിലെ എല്ല് തെറിച്ചുപോവുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിലെ ഒരു വിരൽ മുറിച്ചു മാറ്റേണ്ടി വന്നു.
ഇതുവരെ രണ്ട് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെങ്കിലും, പരുക്കുകൾ ഭേദമാകാത്തതിനാൽ അഭിഷേകിന് നടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. നഷ്ടപ്പെട്ട
എല്ലിന് പകരം ടൈറ്റാനിയം ഉപയോഗിച്ചുള്ള കൃത്രിമ സംവിധാനം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ അഭിഷേകിന് ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കൂ. ഈ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളജിൽ ലഭ്യമല്ലാത്തതിനാൽ കാരിത്താസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
ഇതിനായി ഏകദേശം 10 ലക്ഷം രൂപയോളം ചെലവ് വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ ഈ വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അഭിഷേക് സഹായം തേടുന്നത്.
സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ട് വിവരങ്ങളിലേക്ക് സഹായം കൈമാറാവുന്നതാണ്:
അക്കൗണ്ട് വിവരങ്ങൾ
ബാങ്ക്: ഫെഡറൽ ബാങ്ക്, തെള്ളകം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 18230100047573
IFSC: FDRL0001823
ജിപേ നമ്പർ: 8129381494
ഫോൺ: 7356910587, 9895272346
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

