തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നടനും രാഷ്ട്രീയ നേതാവുമായ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലെ ഓരോരുത്തർക്ക് വീതം സർക്കാർ ജോലി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നേരിട്ട് കുടുംബങ്ങളെ സന്ദർശിച്ച് നിയമന ഉത്തരവ് കൈമാറാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം പത്താം തീയതി വിജയ് കരൂരിലെത്തും.
2025 സെപ്റ്റംബർ 27-ന് ഉണ്ടായ ദുരന്തം നാടിനെയാകെ ഞെട്ടിച്ചിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം നടന്നത്.
റാലിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതോടെ ജനക്കൂട്ടം അനിയന്ത്രിതമായി വർധിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം വേദിയിലേക്ക് എത്തിയപ്പോൾ, ആളുകൾ ഒന്നടങ്കം മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് ദാരുണമായി മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

