മാന്നാറിൽ വിധവയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 19 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി. സംഭവത്തിൽ പരുമല ഓടാട്ട് കിഴക്കേതിൽ കെ എം ബഷീർ (48) എന്നയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 2020-ൽ പത്രപ്പരസ്യത്തിലൂടെ ലഭിച്ച ഫോൺ നമ്പറിലേക്ക് വിളിച്ച് ഇടനിലക്കാരൻ എന്ന വ്യാജേനയാണ് പ്രതി സ്ത്രീയുമായി ബന്ധം സ്ഥാപിച്ചത്.
പിന്നീട് ചങ്ങനാശ്ശേരി സ്വദേശിയായ അഫ്സൽ എന്ന വ്യാജ നാമത്തിൽ ഇയാൾ സ്ത്രീയുടെ വീട്ടിലെത്തി സൗഹൃദം ശക്തമാക്കി. തുടർച്ചയായി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും, പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ വിശ്വസിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പലപ്പോഴായി വിവിധ കാരണങ്ങൾ പറഞ്ഞ് 19 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. 2026 ജൂൺ മാസം മുതൽ പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് യുവതിക്ക് ബോധ്യമായത്.
പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണി ഉയർന്നതോടെയാണ് ഇവർ പോലീസിൽ പരാതിപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

