വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി ഘടനയിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അതൃപ്തി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്തുന്ന കാര്യം മുൻകൂറായി സർക്കാരിനെ അറിയിക്കുകയോ, ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാന സർക്കാരുമായുള്ള കൺസഷൻ കരാർ പ്രകാരം, ഔദ്യോഗിക അനുമതിയില്ലാതെ ഓഹരി ഘടനയിൽ യാതൊരുവിധ മാറ്റങ്ങളും വരുത്താൻ പാടുള്ളതല്ല. കരാറിലെ വ്യവസ്ഥകളും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പരിശോധിച്ച ശേഷം മാത്രമെ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇത് സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ വിയോജിപ്പ് മാനേജ്മെന്റിനെ അറിയിക്കുകയുണ്ടായി. കരാർ വ്യവസ്ഥകളുടെ ലംഘനം നടന്നുവോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

