പോണ്ടിച്ചേരിയിൽ നടന്ന സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് മികച്ച വിജയം. 110 റൺസിനാണ് കേരളം എതിരാളികളെ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്ത് 353 റൺസാണ് ബോർഡിൽ എത്തിച്ചത്. കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത് അമയ് മനോജിൻ്റെ സെഞ്ച്വറി പ്രകടനമാണ്.
76 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ ടീമിനെ, അമയ് മനോജും ജയ്ദേവ് ജെ നായരും ചേർന്ന് നടത്തിയ 122 റൺസിൻ്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ജയ്ദേവ് ജെ നായർ 64 റൺസെടുത്ത് പുറത്തായി.
തുടർന്ന് ക്രീസിലെത്തിയ ഇഷാൻ കുനാൽ (45), തോമസ് മാത്യു (43) എന്നിവർ മികച്ച പിന്തുണ നൽകിയപ്പോൾ, 104 റൺസ് നേടി അമയ് മനോജ് കേരളത്തിൻ്റെ സ്കോർ ഉയർത്തി. ഹിമാചൽ പ്രദേശിനായി സാഹിൽ കുമാർ മൂന്ന് വിക്കറ്റും, ശിവം ശർമ്മ, ഹാർദിക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽപ്രദേശിനെ മുഹമ്മദ് റെയ്ഹാൻ്റെ മികച്ച ബൗളിംഗ് പ്രകടനമാണ് തകർത്തത്. അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റെയ്ഹാൻ എതിരാളികളുടെ നടുവൊടിച്ചു.
ഹിമാചൽ നിരയിൽ 48 റൺസെടുത്ത കിഷൻ കുമാറും 37 റൺസെടുത്ത കൃഷ് ജെയിനും മാത്രമാണ് അല്പമെങ്കിലും പൊരുതിനിന്നത്. 243 റൺസിന് ഹിമാചൽപ്രദേശിൻ്റെ ഇന്നിങ്സ് അവസാനിച്ചു.
കേരളത്തിന് വേണ്ടി അൽ അമീൻ രണ്ട് വിക്കറ്റുകൾ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് റെയ്ഹാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

