ലണ്ടൻ: ഫുട്ബോൾ ലോകകപ്പിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ഫ്രാൻസിനെ പിടിച്ചുകെട്ടാൻ നിലവിൽ അർജന്റീന എന്ന ടീമിന് മാത്രമേ സാധിക്കൂ എന്ന് മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിൽ. ടൂർണമെന്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഫ്രഞ്ച് പടയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ അർജന്റീനയ്ക്ക് മാത്രമെ സാധിക്കൂ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ഐടിവി സ്പോർട്സിനോട് സംസാരിക്കവെയാണ് നെവിൽ ഇക്കാര്യം വ്യക്തമാക്കിയത്. “നിലവിലെ ഫോമിൽ ഫ്രാൻസിനെ തടയാൻ ഞാൻ സാധ്യത കാണുന്ന ഒരേയൊരു ടീം അർജന്റീനയാണ്.
കളിയിലെ അവരുടെ ആ ഒരു ആക്രമണോത്സു ശൈലിയും കടുപ്പമേറിയ സമീപനവും വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയസമ്പത്തുമാണ് അതിന് കാരണം. ഫ്രാൻസിന് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാൻ പോന്ന ഒത്തൊരുമയും മനക്കരുത്തും അർജന്റീനയ്ക്ക് മാത്രമാണുള്ളതെന്നും” നെവിൽ അഭിപ്രായപ്പെട്ടു.
അർജന്റീനയുടെ പ്രതിരോധ നിരയുടെ കരുത്ത് കണക്കുകളിലും വ്യക്തമാണ്. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് അർജന്റീന വഴങ്ങിയത്.
എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ടാക്ലിംഗുകളുടെ കാര്യത്തിൽ പരാഗ്വെയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. അതേസമയം, മികച്ച ഗോൾവേട്ടയുമായി മുന്നേറുകയാണ് ഫ്രാൻസ്.
സെനഗലിനെ 3-1 നും, ഇറാഖിനെ 3-0 നും, നോർവേയെ 4-1 നും തകർത്ത ഫ്രാൻസ് റൗണ്ട് ഓഫ് 32-ൽ സ്വീഡനെ 3-0 നും പരാജയപ്പെടുത്തി. ടീമിന്റെ മുന്നേറ്റനിരയിലെ കിലിയൻ എംബാപ്പെ (6 ഗോൾ), ഉസ്മാൻ ഡെംബെലെ (4 ഗോൾ), ബ്രാഡ്ലി ബാർക്കോള (2 ഗോൾ) എന്നിവരും 5 അസിസ്റ്റുകളുമായി മുന്നിലുള്ള മൈക്കൽ ഒലീസെയും ലോകകപ്പിലെ കരുത്തരായ മുന്നേറ്റനിരയായാണ് വിലയിരുത്തപ്പെടുന്നത്.
ഇരു ടീമുകളും ഫൈനലിൽ എത്തിയാൽ 2022 ഖത്തർ ലോകകപ്പിന്റെ ആവർത്തനത്തിന് കളമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

