യുകെ ആസ്ഥാനമായി ആർക്കിടെക്ചറൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ യൂ, ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സംരംഭം തലസ്ഥാന നഗരിയിൽ ആരംഭിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ 1.88 ഏക്കർ സ്ഥലത്താണ് 5.37 ചതുരശ്ര അടി വിസ്തീർണത്തിൽ യൂ ഹബ് തിരുവനന്തപുരം എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ നടപ്പിലാക്കുന്ന ഈ പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഹൈലൈറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ആർക്കിടെക്ചർ മേഖലയിൽ അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
ചടങ്ങിൽ പി.എം.എ.സമീർ എംഎൽഎ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, കെഎസ്ഐടിഐഎൽ മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി, ടെക്നോപാർക്ക് മുൻ സിഇഒ കേണൽ സഞ്ജീവ് നായർ, ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി.സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സിഇഒ പി.ഷഫീഖ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

