ഇന്തൊനീഷ്യയിൽ നടക്കുന്ന പതിനൊന്നാമത് ജോഗ്ജ ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവൽ ആൻഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ അഡ്വ. ഷമീം പക്സാൻ നയിക്കും.
ജൂലൈ 2 മുതൽ 13 വരെ നടക്കുന്ന അന്താരാഷ്ട്ര കായികമേളയ്ക്ക് ഇന്തൊനീഷ്യൻ ടൂറിസം വകുപ്പും യോഗ്യ കാർത്ത സ്പെഷ്യൽ അഡ്മിനിസ്ട്രേഷനും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. സുമോ ബീച്ചിലാണ് പരിപാടികൾ അരങ്ങേറുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഗുജറാത്ത്, ഡൽഹി, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ടംഗ സംഘമാണ് മാറ്റുരയ്ക്കുന്നത്. കേരളത്തിൽ നിന്ന് അഡ്വ.
ഷമീം പക്സാൻ (ക്യാപ്റ്റൻ), ഹസൻ ജോഹർ (വൈസ് ക്യാപ്റ്റൻ), ദിൽഷാദ്, കമൽ പ്രകാശ് (ടീം മാനേജർ), അബ്ദുള്ള മാളിയേക്കൽ (കോച്ച്) എന്നിവർ സംഘത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നിതേഷ് ലുക്കും (ഗുജറാത്ത്), മനോജ് കുമാർ (ഡൽഹി), പ്രഭാത് കുമാർ (ഒഡീഷ) എന്നിവരും ടീമിന്റെ ഭാഗമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

