ശബരിമല ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്ന് മിൽമ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മേഖല യൂണിയൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അഞ്ചംഗ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ സമിതി അംഗങ്ങൾ
ഭരണ സമിതി അംഗങ്ങളായ ടി.കെ.
പ്രഫുല്ലചന്ദ്രൻ (ആലപ്പുഴ), അജിത് സിങ് (തിരുവനന്തപുരം), കെ.അനിമോൻ (കൊല്ലം), മാർക്കറ്റിങ് ഹെഡ് എ.ജെ.വിൽസൺ, തിരുവനന്തപുരം ഡെയറി സീനിയർ മാനേജർ ആർ.എസ്.ജെസി എന്നിവരടങ്ങുന്ന സമിതിയാണ് വിഷയം പരിശോധിക്കുന്നത്. 29-ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപഴ്സൻ മണി വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അതേസമയം, സമിതി രൂപീകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ചെയർപഴ്സന്റെ പ്രതികരണം. സമാന്തരമായി വിജിലൻസും അന്വേഷണം ആരംഭിച്ചതായും നിർണായക വിവരങ്ങൾ ശേഖരിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്.
ക്രമക്കേടിന്റെ പശ്ചാത്തലം
തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ പ്രകാരം 1,70,000 ലീറ്റർ നെയ്യാണ് ക്ഷേത്രത്തിലേക്ക് എത്തിക്കേണ്ടിയിരുന്നത്. പൊതുവിപണിയിൽ ലീറ്ററിന് 720 രൂപ വിലയുള്ള നെയ്യ് 540 രൂപ നിരക്കിലാണ് കരാർ ഉറപ്പിച്ചത്.
എന്നാൽ, മിൽമയിൽ നിന്ന് പുറപ്പെട്ട നെയ്യ് വഴിയിൽ മറിച്ചുവിൽക്കുകയും പകരം 350 രൂപ വിലമതിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിലെത്തിക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം.
ഏകദേശം എഴുപതിനായിരത്തോളം ലീറ്റർ നെയ്യ് ഇത്തരത്തിൽ മറിച്ചുവിറ്റതായാണ് സൂചന. ഗതാഗത കരാറിലെ സംശയങ്ങൾ
നെയ്യ് എത്തിക്കുന്നതിനുള്ള കടത്തുകരാർ നൽകിയതിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്.
15 ലീറ്റർ നെയ്യിന്റെ ഒരു ടിന്നിന് 19 രൂപ എന്ന നിരക്കിലാണ് കരാർ ഉറപ്പിച്ചത്. എന്നാൽ ടെൻഡറിൽ പങ്കെടുത്ത രണ്ടാമത്തെ ഏജൻസി നൽകിയ നിരക്ക് ടിന്നിന് 44 രൂപയായിരുന്നു.
കടത്തുകൂലിയിലെ ഈ വലിയ അന്തരം ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കൂടാതെ, ഇ-ടെൻഡർ ഒഴിവാക്കി കരാർ നൽകിയതും സംശയമുയർത്തിയിട്ടുണ്ട്.
2 ലക്ഷം ലീറ്ററിന് കരാർ നൽകിയാൽ ഇ-ടെൻഡർ നിർബന്ധമായതിനാൽ 50,000 ലീറ്ററായി ചുരുക്കിയാണ് കരാർ ഉറപ്പിച്ചതെന്നും ആരോപണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

