മാവേലിക്കര ബിഷപ് മൂർ കോളജിൽ ഈ അധ്യയന വർഷത്തെ നാലുവർഷ ബിരുദ കോഴ്സുകളുടെ (എഫ്വൈയുജിപി) പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ‘ദീക്ഷാരംഭ് – 2026’ എന്ന പേരിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. രഞ്ജിത് മാത്യു എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസപരമായ ഒത്തുചേരലിൽ കോളജ് ചാപ്ലിൻ റവ. പ്രിൻസ് ജോൺ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പലാണ് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ.
ആൻ ആൻജലിൻ എബ്രഹാം, കോളജ് ബർസാർ ഫിലിപ് എം. വർഗീസ്, സെനറ്റ് അംഗം ഡോ.
എ.ശിവപ്രസാദ്, സ്റ്റാഫ് അഡ്വൈസർ റോബർട്ട് രാജു, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ലിന്നറ്റ് ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് ഹബീബ് ജനത, എഫ്വൈയുജിപി കോഓർഡിനേറ്റർ ഡോ.
മെറിൻ ജോർജ്, അഞ്ജലി സൂസൻ നൈനാൻ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

