കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. നിലവിലെ നിരക്കുകൾ തന്നെ സെപ്റ്റംബർ 30 വരെ തുടരുമെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
തുടർച്ചയായി പത്താം തവണയാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്. നിക്ഷേപകർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അതേ പലിശ നിരക്ക് അടുത്ത പാദത്തിലും ലഭ്യമാകും.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും നിലവിലെ സ്ഥിതി തുടരുമെന്ന പ്രഖ്യാപനം നിക്ഷേപകർക്ക് ആശ്വാസകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

