കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ യോഗം സംബന്ധിച്ച വിവാദങ്ങളിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് രംഗത്തെത്തി. കൊച്ചിയിൽ നടന്നത് സ്വകാര്യമായ ഒരു പരിപാടി മാത്രമാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാൻ എന്ന പൊലീസ് നടപടിക്ക് ഗുണ്ടാ സംഘങ്ങളുടെ സഹായം ആവശ്യമില്ലെന്നും, നിയമപരമായ മാർഗങ്ങളിലൂടെ ലഹരി മാഫിയയെ നേരിടാനാണ് സേന ലക്ഷ്യമിടുന്നതെന്നും കമ്മീഷണർ അറിയിച്ചു. അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി.
യോഗത്തിന്റെ സംഘാടകനായ സുഹൈൽ ഷാജഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “കെ സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറഞ്ഞു. കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ സുധാകരനെ കാണാൻ അനുവാദം ചോദിച്ചത്.
എന്നാൽ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുതെന്നും സുഹൈൽ ഷാജഹാൻ പറയുന്നു.” എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയാണ് സുഹൈൽ ഷാജഹാൻ.
കൂടാതെ, കള്ളത്തോക്ക് കേസിലുൾപ്പെടെ പ്രതികളായ നിരവധി പേർ ഈ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഈ യോഗം ഇതിനകം തന്നെ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

