ഗൂഗിൾ തങ്ങളുടെ കൃത്രിമബുദ്ധി അധിഷ്ഠിത സേവനമായ ജെമിനി സ്പാർക്ക് (Gemini Spark) മാക് ഒഎസ് (macOS) പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിപ്പിക്കുന്നു. പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നിറവേറ്റാൻ ശേഷിയുള്ള ഈ സംവിധാനം, നേരത്തെ വെബ്, ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു.
മാക് ഒഎസ് ജെമിനി ആപ്പിൽ ഈ ഫീച്ചർ ലഭ്യമാകുന്നതോടെ ഫയലുകൾ ക്രമീകരിക്കുന്നതും, ഇൻവോയ്സുകൾ ഉപയോഗിച്ച് ബജറ്റ് സ്പ്രെഡ്ഷീറ്റുകൾ തയ്യാറാക്കുന്നതും പോലുള്ള സങ്കീർണ്ണമായ ജോലികൾ വേഗത്തിലാക്കാൻ സാധിക്കും. ഭാവിയിൽ ഫോൺ വഴി മാക് ഉപകരണങ്ങളിലെ ജോലികൾ റിമോട്ട് ആയി നിയന്ത്രിക്കാനും സ്പാർക്കിന് കഴിയും.
ഇതിലൂടെ മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ നിശ്ചിത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഗൂഗിൾ ടാസ്ക്സ്, ഗൂഗിൾ കീപ്പ് തുടങ്ങിയ സേവനങ്ങളുമായുള്ള സംയോജനവും ഇപ്പോൾ ജെമിനി സ്പാർക്കിൽ ലഭ്യമാണ്.
കൂടാതെ കാൻവ (Canva), ഡ്രോപ്പ്ബോക്സ് (Dropbox), ഇൻസ്റ്റകാർട്ട് (Instacart), സില്ലോ റെന്റൽസ് (Zillow Rentals) എന്നിവയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകും. അടുത്ത ആഴ്ച മുതൽ വെബ്, മൊബൈൽ പതിപ്പുകളിലും തുടർന്ന് മാക് ഒഎസ് ആപ്പിലും ഈ സൗകര്യങ്ങൾ എത്തിത്തുടങ്ങും.
പ്രധാനപ്പെട്ട മറ്റൊരു മാറ്റമായി മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ (MCP) പിന്തുണയും ഗൂഗിൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന മറ്റ് തേർഡ് പാർട്ടി ആപ്പുകളുമായി സ്പാർക്കിനെ ബന്ധിപ്പിക്കാൻ സാധിക്കും. ഒപ്പം, തത്സമയ ട്രാക്കിംഗ് സംവിധാനവും സ്പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് ഗൂഗിൾ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: “if you want to stay up to speed on highlights and analysis after your favorite soccer team plays, Spark brings you the latest the moment the match ends. Or, you can ask Spark to send you a detailed financial report if a stock reaches a certain threshold.” നിലവിൽ യുഎസിലെ എഐ അൾട്രാ (AI Ultra) വരിക്കാർക്ക് മാത്രമായാണ് ഈ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

