രാജ്യത്ത് ജൂലൈ ഒന്ന് മുതൽ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഒട്ടനവധി നിയമപരിഷ്കാരങ്ങളും മാറ്റങ്ങളും പ്രാബല്യത്തിൽ വരികയാണ്. യാത്രാനിയമങ്ങൾ, പാസ്പോർട്ട് നിരക്കുകൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ തീരുമാനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ട്രെയിൻ യാത്രയിലെ നിയന്ത്രണങ്ങൾ
റെയിൽവേ നിയമങ്ങളിൽ കർശനമായ മാറ്റങ്ങളാണ് വരുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴത്തുക 250 രൂപയിൽ നിന്നും 500 രൂപയായി വർദ്ധിപ്പിച്ചു.
സ്ത്രീകൾക്കായി നീക്കിവെച്ചിട്ടുള്ള കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇനി മുതൽ 2,500 രൂപ വരെ പിഴ ചുമത്തും. കൂടാതെ, മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റിൽ യാത്ര ചെയ്യുക, ട്രെയിനുകളിൽ ബഹളം ഉണ്ടാക്കുക, അനധികൃതമായി ഉൽപ്പന്നങ്ങൾ വിൽക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഉയർന്ന പിഴ ഈടാക്കും.
പാസ്പോർട്ട് നിരക്ക് വർദ്ധന
പുതിയ പാസ്പോർട്ട് എടുക്കുന്നവർക്ക് ചെലവ് വർദ്ധിക്കും. സാധാരണ വിഭാഗത്തിൽ 36 പേജുള്ള പാസ്പോർട്ടിന് നിലവിലുണ്ടായിരുന്ന 1,500 രൂപ എന്നത് 2,500 രൂപയായും, 60 പേജുള്ള പാസ്പോർട്ടിന് 2,000 രൂപ എന്നത് 3,500 രൂപയായും വർദ്ധിച്ചു.
തത്കാൽ പാസ്പോർട്ടുകൾക്ക് യഥാക്രമം 5,000 രൂപയും 6,000 രൂപയുമായി നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്ധനവും എൽപിജിയും
പെട്രോൾ, ഡീസൽ വിതരണത്തിൽ നിലനിന്നിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിച്ചു.
ഇതോടെ 200 ലിറ്റർ ഡീസൽ എന്ന പരിധി ഇനി ഉണ്ടാകില്ല. ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരും.
സിഎൻജി, പിഎൻജി, എടിഎഫ് വിലകളിലും അതാതുസമയം പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. ആധാർ സൗജന്യ അപ്ഡേറ്റ്
ആധാർ കാർഡിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവസരമുണ്ട്.
മുൻപ് 75 രൂപ ഫീസ് ഈടാക്കിയിരുന്ന സ്ഥാനത്ത്, ഇ-മെയിൽ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് ജൂലൈ 1 മുതൽ ഡിസംബർ വരെ സൗജന്യ സേവനം ലഭ്യമാകും. മറ്റ് പ്രധാന മാറ്റങ്ങൾ
* ആദായ നികുതി: 2025-26 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കേണ്ട
അവസാന തീയതി 2026 ജൂലൈ 31 ആണ്. സമയപരിധി കഴിഞ്ഞാൽ പിഴ ഈടാക്കും.
* തൊഴിലുറപ്പ് പദ്ധതി: നിലവിലെ പദ്ധതി പരിഷ്കരിച്ച് ‘വിബിജി രാംജി’ എന്ന പുതിയ പദ്ധതിക്ക് തുടക്കമായി.
* സെൻസസ്: സെൽഫ് എന്യൂമറേഷൻ സമയം അവസാനിച്ചതോടെ, നാളെ മുതൽ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം ആരംഭിക്കും.
* പിഎം കിസാൻ: 6,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താക്കൾ തങ്ങളുടെ ഇ-കെവൈസി സ്റ്റാറ്റസ് ഓൺലൈൻ വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

