സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ഔദ്യോഗികമായി ചുമതലയേറ്റു. ഇതുവരെ ചീഫ് സെക്രട്ടറി പദവി വഹിച്ചിരുന്ന ഡോ.
എ ജയതിലക് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നാണ് 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ സംസ്ഥാന ഭരണതലത്തിലെ തലപ്പത്തേക്ക് എത്തുന്നത്.
അദ്ദേഹത്തിന് ഇനി രണ്ട് വർഷത്തെ സർവീസ് കാലാവധിയാണുള്ളത്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ യാത്രയയപ്പ് നൽകി.
ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ, വ്യവസായ മന്ത്രി കുഞ്ഞാലികുട്ടി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ഇതോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡേയും ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു.
വിരമിച്ച ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരിന്റെ ഉപഹാരങ്ങൾ മുഖ്യമന്ത്രി കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

