അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച്, വിമൻസ് ഡന്റൽ കൗൺസിൽ, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. ‘ജാഗ്രത 2 – ബി അവേർ, ബി ഫ്രീ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നിലമേൽ എൻഎസ്എസ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ.ആർ.ആശാദേവി ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.സി. ബിനോജ് കുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം വായയുടെയും ദന്താരോഗ്യത്തിന്റെയും ആരോഗ്യസ്ഥിതിയിൽ വരുത്തുന്ന ദോഷഫലങ്ങൾ, വായിലെ കാൻസറിനുള്ള സാധ്യതകൾ, മോണരോഗങ്ങൾ, ദന്തനാശം എന്നിവയെക്കുറിച്ച് ഡോ. അപർണ വിശദമായ ക്ലാസ് നയിച്ചു.
ചടങ്ങിൽ ഡോ.എസ്.ആര്യശ്രീ, ഡോ.അലീനാ മേരി, ഡോ. സോണി അരവിന്ദ്, ഡോ.
അപർണ, ഡോ. റാണി കെ.
പിള്ള, ഡോ. ജയസുത, ഡോ.
മിനി, ഡോ. രമ്യ മാധവൻ, ഡോ.സീമ സുരജ്, എസ്.സ്വാതി തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

