പാനൂർ മേഖലയിൽ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങിയ രണ്ടുവയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് അരകിലോമീറ്ററോളം അകലെയുള്ള തിരക്കേറിയ റോഡിൽ എത്തിയ കുട്ടി, റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാചകവാതകവുമായി എത്തിയ വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ വാഹനം നിർത്തി കുട്ടിയെ സുരക്ഷിതമായി താഴെയിറക്കാൻ ഡ്രൈവർ കെ.പി.സത്യൻ തയ്യാറായി. കുട്ടിയെ വാഹനം കയറ്റി സമീപത്തെ വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് വിവരം ലഭിച്ചതനുസരിച്ച് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പരിഭ്രമിച്ചു കരഞ്ഞുകൊണ്ട് മാതാവും ബന്ധുക്കളും സ്ഥലത്തെത്തുകയായിരുന്നു.
തെരുവുനായ്ക്കളുടെയും വാഹനങ്ങളുടെയും ഭീഷണിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയെ ഒടുവിൽ മാതാപിതാക്കൾക്ക് കൈമാറി.
എസ്ഐമാരായ ആന്റണി ഡിക്രൂസ്, കെ.എം.സുജോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ ബന്ധുക്കൾക്ക് സുരക്ഷിതമായി കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

