പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ സമാധാന ചർച്ചകൾക്ക് വീണ്ടും തിരിച്ചടി. ഇറാനും അമേരിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ദോഹ ചർച്ചകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ദോഹയിലേക്ക് തങ്ങളുടെ പ്രതിനിധി സംഘത്തെ അയക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക ചർച്ചകൾക്ക് ഇതുവരെ പദ്ധതി തയ്യാറാക്കിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. അതേസമയം, ഇന്ന് ദോഹയിൽ അമേരിക്ക-ഇറാൻ ചർച്ചകൾ നടക്കുമെന്ന് ട്രംപ് ആവർത്തിച്ചു.
വാഷിങ്ടണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാൻ്റെ ആണവ നിരായുധീകരണ വിഷയത്തിനാകും ചർച്ചകളിൽ മുൻഗണന നൽകുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക വ്യവസ്ഥകൾ പാലിച്ചാൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ ഉയർന്നിരുന്നുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണ് പ്രതിസന്ധിയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

