കണ്ണൂരിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയായ സഞ്ജയ് രാജ് മൽഹോത്ര (48) ആണ് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ച് ട്രെയിനിൽ നിന്ന് കടന്നുകളഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്: കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പുണെയിലുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന്, കണ്ണൂർ ടൗൺ എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ പുണെ– എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ രത്നഗിരി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കാണാതായതോടെ പൊലീസ് സംഘം തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്വാടിയിൽ ഇറങ്ങി അന്വേഷണം ആരംഭിച്ചു.
പ്രതിയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

