ചങ്ങനാശേരി ജോയിന്റ് ആർടിഓ ഓഫിസിൽ നടന്ന ഫാൻസി നമ്പർ ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ലേലം ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിൽ ‘KL 33 S 9000’ എന്ന നമ്പർ സ്വന്തമാക്കാൻ നടന്നത് കടുത്ത മത്സരം.
ഒടുവിൽ ഒൻപത് ലക്ഷം രൂപ എന്ന ഉയർന്ന തുകയ്ക്കാണ് ഈ നമ്പർ വിറ്റുപോയത്. ചങ്ങനാശേരി സ്വദേശിയായ മനു വെട്ടുകുഴിയിൽ മാത്യു ആണ് ഈ പ്രീമിയം നമ്പർ ലേലത്തിൽ പിടിച്ചെടുത്തത്.
താൻ പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബര വാഹനത്തിന് വേണ്ടിയാണ് അദ്ദേഹം ഈ നമ്പർ സ്വന്തമാക്കിയത്.
ചങ്ങനാശേരി ജോയിന്റ് ആർടിഓ ഓഫിസിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട ഫാൻസി നമ്പറുകളിൽ ഒന്നാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

