ദേശീയ സെൻസസ് നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനത്തിന്റെ കാലാവധി അവസാന ഘട്ടത്തിലേക്ക്. ജൂൺ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഈ സൗകര്യം നിലയ്ക്കും.
ഇതിനുശേഷം സെൻസസ് പോർട്ടൽ വഴി കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ സ്വമേധയാ നൽകാൻ സാധിക്കില്ല. വിവരങ്ങൾ ഇതുവരെ നൽകാൻ സാധിക്കാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനുള്ള അവസാന അവസരം ഇന്ന് മാത്രമാണ്.
**ജൂലൈ 1** മുതൽ സർക്കാർ നിയോഗിച്ച സെൻസസ് എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണ പ്രക്രിയ ആരംഭിക്കും. തിരുവനന്തപുരം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇതുമായി ബന്ധപ്പെട്ട
നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സെൽഫ് എന്യൂമറേഷൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
നടപടിക്രമങ്ങൾ ഇങ്ങനെ
https://se.census.gov.in/ എന്ന പോർട്ടൽ വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ ഈ നടപടികൾ പൂർത്തിയാക്കാം.
പോർട്ടലിൽ പ്രവേശിച്ച് സംസ്ഥാനം, ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഒരു മൊബൈൽ നമ്പർ ഒരു വീടിന്റെ വിവരങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
തിരഞ്ഞെടുക്കുന്ന ഭാഷയിൽ ലഭിക്കുന്ന ഒ.ടി.പി (OTP) രേഖപ്പെടുത്തിയാൽ തുടർനടപടികളിലേക്ക് പ്രവേശിക്കാം. തുടർന്ന് ജില്ല, വില്ലേജ്, ടൗൺ, സ്ഥലം എന്നിവ രേഖപ്പെടുത്തുമ്പോൾ പ്രദേശത്തിന്റെ ഭൂപടം ദൃശ്യമാകും.
ഇതിൽ നിന്ന് വീട് സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തണം. തുടർന്ന് വരുന്ന 34 ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടെ നടപടി പൂർത്തിയാകും.
വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐ.ഡി സുരക്ഷിതമായി സൂക്ഷിക്കണം. സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി കൈമാറിയാൽ മതിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

