ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.
പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരെ പ്രതിചേർത്തത് രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇതോടെ, ഇടതുപക്ഷ ഭരണകാലയളവിൽ നിലനിന്നിരുന്ന രണ്ട് ഭരണസമിതികളുടെയും പ്രവർത്തനങ്ങൾ കടുത്ത സംശയനിഴലിലായി. കേസുമായി ബന്ധപ്പെട്ട് ഉന്നത നേതാക്കളും ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ പോരിന് ആക്കം കൂട്ടിയിട്ടുണ്ട്.
പ്രതിപക്ഷമായ കോൺഗ്രസിനെതിരെ ഭരണപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ എൽഡിഎഫിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, 2017 -18 കാലയളവിൽ നടന്നതിന് സമാനമായ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ 2025-ലും ആവർത്തിക്കപ്പെട്ടുവെന്നാണ് സൂചന.
ഈ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തുണ്ടായിരുന്ന പ്രശാന്തിനെയും അജികുമാറിനെയും കേസിൽ ഉൾപ്പെടുത്തി അന്വേഷണം കർശനമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

