ആരോഗ്യകരമായ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണവസ്തുവാണ് ബദാം.
കുടലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ബദാമിലെ പോഷകഘടകങ്ങൾ സഹായിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഉയർന്ന തോതിൽ പ്രോട്ടീനും പ്രീബയോട്ടിക്സും അടങ്ങിയിട്ടുള്ളതിനാൽ, ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ പോഷണം നൽകാൻ ഇതിന് സാധിക്കുന്നു.
കുടലിന്റെ ആരോഗ്യത്തിൽ ബദാമിന്റെ പങ്ക് ഒന്നാമതായി, കുടലിലെ ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ചയെ ബദാം പ്രോത്സാഹിപ്പിക്കുന്നു. ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് സഹായിക്കുന്നു.
രണ്ടാമതായി, ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനൊപ്പം ശാരീരികമായ അസ്വസ്ഥതകളും വീക്കവും കുറയ്ക്കാനും ബദാം ഉപകരിക്കുന്നു. അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങൾ ബദാമിൽ ധാരാളമായി കാണപ്പെടുന്ന ഫൈബർ ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റിനിർത്തുകയും ചെയ്യുന്നു.
കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ മികച്ച ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ ഗുണങ്ങൾ നൽകുന്നു. ഇത് നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നു.
ഹൃദയാരോഗ്യത്തിന് നൽകുന്ന പിന്തുണ ദഹനപ്രക്രിയയ്ക്ക് പുറമേ, ഹൃദയാരോഗ്യ സംരക്ഷണത്തിലും ബദാം വലിയ പങ്ക് വഹിക്കുന്നുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ബദാം പതിവാക്കുന്നത് ഗുണകരമാണ്.
ദിവസവും ഒരു പിടി ബദാം കുതിർത്ത് കഴിക്കുന്നത് ദഹനക്ഷമത വർദ്ധിപ്പിക്കാനും ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

