പ്രശസ്ത അവതാരകയും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമാണ് രഞ്ജിനി ഹരിദാസ്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ കരിയർ വിശേഷങ്ങളും വ്യക്തിപരമായ അനുഭവങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം, ഏറ്റവും പുതിയ വീഡിയോയിൽ തന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.
വീഡിയോയിൽ രഞ്ജിനിയുടെ അമ്മ സുജാതയും ഒപ്പമുണ്ട്. തന്റെ ജീവിതത്തിലുണ്ടായ പ്രണയബന്ധങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ പലപ്പോഴും പശ്ചാത്താപം തോന്നാറുണ്ടെന്ന് രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ താരം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: “വളരെ ചെറിയ പ്രായത്തിലേ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ നല്ല വ്യക്തികളായിരുന്നു.
അതിനിടയിൽ ഒരാൾ വന്നു, പേര് ഞാൻ പറയുന്നില്ല. എന്തൊരു മോശം വ്യക്തി.
അയാൾ എന്നെ വഞ്ചിച്ചു. നുണയൻ.
നാർസിസിസ്റ്റ്. ഇവരെയെക്കെ ഒറ്റ പാക്കേജിൽ കിട്ടി.
ആ സംഭവമാണ് ഞാൻ റിഗ്രറ്റ് ചെയ്യുന്നത്. വേണ്ടായിരുന്നു എന്ന് തോന്നി.
അത് തമാശയായിരുന്നില്ല. ഞാൻ വിശ്വസിച്ചുപോയി.
ആൾക്കാരെ ഇങ്ങനെ പറ്റിക്കും എന്ന് ഞാനറിഞ്ഞില്ല. ഒരാളോടും ഇങ്ങനെ ചെയ്യരുത്.
നിങ്ങൾ സത്യസന്ധരായിരിക്കുക. നിങ്ങൾക്ക് ശരിക്കും പ്രണയമില്ലെങ്കിൽ അത് നടിക്കേണ്ട
ആവശ്യമില്ല. പ്രേമത്തിന്റെ പേരിൽ പറ്റിക്കുന്നത് എന്ത് മോശമാണ്.
പ്രണയത്തിലായാൽ അടിയുണ്ടാക്കും. പിരിയുകയു ചെയ്യാം.
അത് കുഴപ്പമില്ല. എന്തിനാണ് വിശ്വാസ വഞ്ചന കാണിക്കുന്നത്, പ്രേമമാണെന്ന് നുണ പറയുന്നതെന്തിനാണ്” കോവിഡ് കാലഘട്ടത്തിലുണ്ടായ ഒരു ബന്ധത്തെക്കുറിച്ചും താരം പരാമർശിക്കുന്നുണ്ട്.
ആ കാലഘട്ടം ഏറെ സന്തോഷകരമായിരുന്നെങ്കിലും പിന്നീട് ആ ബന്ധവും അവസാനിച്ചു. നിലവിൽ താൻ സിംഗിൾ ആണെന്നും വിവാഹം കഴിക്കണമെന്ന ചിന്ത ഇതുവരെ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.
ഒരു സിംഗിൾ മദർ വളർത്തിയ കുട്ടിയായതിനാൽ, കൂട്ടിന് ഒരാളില്ലാതെ തന്നെ എങ്ങനെ ജീവിക്കണമെന്ന് തനിക്ക് നന്നായി അറിയാമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

