ഇരിങ്ങാലക്കുട നഗരത്തിൽ രൂക്ഷമായ വേനൽക്കാല കുടിവെള്ളക്ഷാമത്തിനിടയിലും വാട്ടർ അതോറിറ്റിയുടെ ഇരിങ്ങാലക്കുട പിഎച്ച് സബ് ഡിവിഷന് കീഴിലെ പൈപ്പുകളിൽ ഉണ്ടാകുന്ന ചോർച്ച വലിയ പ്രതിസന്ധിയാകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 14,160 തവണയാണ് ഇവിടുത്തെ ജലവിതരണ പൈപ്പുകൾ പൊട്ടിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അറ്റകുറ്റപ്പണികൾക്കായി ഇതുവരെ 8.36 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഇതിൽ വലിയ തോതിലുള്ള പൈപ്പ് പൊട്ടലുകൾ 326 തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനായി മാത്രം 1.01 കോടി രൂപ അധികമായി വിനിയോഗിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതിനും അതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും ശാശ്വത പരിഹാരം കാണാത്ത സാഹചര്യത്തിൽ, കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി നൽകിയ അപേക്ഷയ്ക്ക് ജൂൺ 23ന് ഇരിങ്ങാലക്കുട സബ് ഡിവിഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇതുകൂടാതെ, ജലമോഷണവുമായി ബന്ധപ്പെട്ട് 105 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുകയും 5.50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതായി വിവരാവകാശ രേഖയിൽ പരാമർശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

