മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം സംബന്ധിച്ച വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് നടപ്പിലായതെന്ന് മന്ത്രി കെ എം ഷാജി വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങൾ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ. ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷമെടുത്ത തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ താൻ പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും, തുടർവിശദീകരണങ്ങൾ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയോട് ആരായാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി സെക്രട്ടറി അഡ്വ. പി എം നിയാസുമായി താൻ ഇന്നലെ സംസാരിച്ചിരുന്നുവെന്നും, തങ്ങൾക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.
തന്നെ നേരത്തെ മുസ്ലിം ഭീകരവാദിയായി ചിത്രീകരിച്ചവർ തന്നെയാണ് ഇപ്പോൾ ആർഎസ്എസ് വൽക്കരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

