തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ അനുഭവപ്പെടുന്ന കഠിനമായ വേനൽച്ചൂടിനെത്തുടർന്ന്, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തമിഴ്നാട്ടിൽ നിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
തുടർച്ചയായ രണ്ട് ദിവസങ്ങളായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങൾക്ക് വൻ ക്ഷാമം നേരിട്ടു. മഴയെ പോലും അവഗണിച്ചുകൊണ്ട് സഞ്ചാരികൾ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തുകയാണ്.
കൃഷ്ണഗിരി, ധർമപുരി, നീലഗിരി ഉൾപ്പെടെ തമിഴ്നാട്ടിലെ 12 ജില്ലകളിൽ രൂക്ഷമായ വരൾച്ചയാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത്, കുളിരുകോരുന്ന കാലാവസ്ഥ തേടി നിരവധി കുടുംബങ്ങളും സംഘങ്ങളുമാണ് മൂന്നാറിലെത്തുന്നത്.
സഞ്ചാരികളുടെ അമിതമായ കടന്നുകയറ്റം മൂലം മൂന്നാർ ടൗൺ, അഞ്ചാംമൈൽ, ഫ്ലവർ ഗാർഡൻ, ഫോട്ടോ പോയിന്റ് തുടങ്ങിയ മേഖലകളിൽ കടുത്ത ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

