മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ശക്തമായി ഉന്നയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
മൂന്നാറില്‍ നടക്കാനിരിക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ആശങ്കകളും കണക്കിലെടുത്ത് പുതിയ ഡാം നിര്‍മിക്കുക എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, തമിഴ്നാടുമായുള്ള തര്‍ക്കങ്ങള്‍ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ പരിഹരിക്കാനാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. തമിഴ്നാടിന് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
ഈ നിലപാട് യോഗത്തില്‍ വ്യക്തമാക്കുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. നാളെ നടക്കുന്ന പാര്‍ലമെന്റ് ജലവിഭവ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് മുമ്പിലാണ് കേരളവും തമിഴ്നാടും തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കുന്നത്.
രാവിലെ 10 മണി മുതല്‍ 11.30 വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. മൂന്നാറില്‍ നടക്കുന്ന ഈ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും.
കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവലോകനവും യോഗത്തില്‍ നടക്കും. ചര്‍ച്ചകള്‍ക്ക് ശേഷം കമ്മറ്റി അംഗങ്ങള്‍ ബന്ധപ്പെട്ട
പദ്ധതി പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും. ഇതിനിടെ, പി ജെ ജോസഫിന് മന്ത്രിതല പദവി ലഭിക്കണമെന്ന ആവശ്യവും മോന്‍സ് ജോസഫ് ആവര്‍ത്തിച്ചു.
ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനും യുഡിഎഫിലെ മുതിര്‍ന്ന നേതാവും മുന്നണിയുടെ ആദ്യ കണ്‍വീനറുമായ പി ജെ ജോസഫിന് അര്‍ഹമായ പദവി നല്‍കണമെന്നത് പാര്‍ട്ടിയുടെ ഉറച്ച ആവശ്യമാണ്.
നേതൃത്വത്തില്‍ നിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

