സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖരായ സാംസങ് തങ്ങളുടെ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷനായ സാംസങ് മെസേജസിന്റെ പ്രവർത്തനം ജൂലൈ മാസത്തോടെ അവസാനിപ്പിക്കുന്നു. ആധുനിക ആൻഡ്രോയിഡ് സംവിധാനങ്ങളിൽ കൂടുതൽ സുരക്ഷിതത്വവും ഏകീകൃതമായ സന്ദേശ കൈമാറ്റ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഗൂഗിൾ മെസേജസിലേക്ക് ഉപയോക്താക്കളെ പൂർണ്ണമായി മാറ്റിത്തുടങ്ങാനുള്ള നടപടികൾ കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സാംസങ് മെസേജസ് പിൻവാങ്ങുന്നതിന്റെ കാരണങ്ങൾ
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ സന്ദേശ കൈമാറ്റത്തിനായി ഒരു പൊതുവായ സംവിധാനം കൊണ്ടുവരിക എന്നതാണ് സാംസങ്ങിന്റെ ലക്ഷ്യം.
സ്പാം, സ്കാം സന്ദേശങ്ങളെ ഫലപ്രദമായി തടയാനും, ആർസിഎസ് (RCS) സാങ്കേതികവിദ്യ വഴി മെച്ചപ്പെട്ട മീഡിയ ഷെയറിങ് സൗകര്യങ്ങൾ ലഭ്യമാക്കാനും, ജെമിനി (Gemini) ഫീച്ചറുകൾ ഉൾപ്പെടുത്താനും ഗൂഗിൾ മെസേജസിലേക്ക് മാറുന്നതിലൂടെ സാധിക്കും.
കൂടാതെ, സ്മാർട്ട് വാച്ചുകളുമായും ടാബ്ലെറ്റുകളുമായും മികച്ച രീതിയിൽ കണക്ട് ചെയ്യാൻ ഇത് സഹായിക്കുന്നു. പഴയ സന്ദേശങ്ങൾ എങ്ങനെ സംരക്ഷിക്കാം
പഴയ സന്ദേശങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉപയോക്താക്കൾ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കണം:
1.
ആദ്യം ഫോണിലോ സാംസങ് ക്ലൗഡിലോ സന്ദേശങ്ങൾ ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
2. സാംസങ് ക്ലൗഡിലാണ് ബാക്കപ്പ് എങ്കിൽ, ‘Settings > Accounts and backup’ എന്നതിൽ പോയി ‘Restore data’ നൽകുക.
ശേഷം മെസേജസ് തിരഞ്ഞെടുത്ത് ‘Restore’ ചെയ്യുക.
3. തുടർന്ന് ഗൂഗിൾ മെസേജസ് ആപ്പ് തുറന്ന് ‘Set default SMS app’ ബട്ടൺ അമർത്തി അത് സ്ഥിരസ്ഥിതി ആപ്പായി മാറ്റുക.
മുന്നറിയിപ്പ്
ആൻഡ്രോയിഡ് 12, 13 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഗൂഗിൾ മെസേജസ് ഹോം സ്ക്രീനിൽ സ്വയം ക്രമീകരിക്കപ്പെടില്ല. അത്തരം സാഹചര്യങ്ങളിൽ, സാംസങ് മെസേജസ് ഐക്കൺ നീക്കം ചെയ്ത് ഗൂഗിൾ മെസേജസ് ഐക്കൺ മാന്വലായി ഹോം സ്ക്രീനിലേക്ക് മാറ്റാവുന്നതാണ്.
ഗൂഗിൾ മെസേജസിലേക്ക് സന്ദേശങ്ങൾ മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സാംസങ് മെസേജസ് ഫോണിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുക. സന്ദേശങ്ങൾ ലഭ്യമായില്ലെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്ത ശേഷം പ്ലേ സ്റ്റോർ വഴി ഗൂഗിൾ മെസേജസ്, കാരിയർ സർവീസസ് എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

