ഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി വെങ്കട്ട് നാരായണയെ നിയമിച്ച നടപടിക്കെതിരെ കടുത്ത അതൃപ്തിയുമായി സിപിഐ നേതൃത്വം രംഗത്ത്. ഈ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
കർണാടക സ്വദേശിയും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമായ വെങ്കട്ട് നാരായണയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിലാണ് പ്രധാനമായും വിമർശനം ഉയർന്നിരിക്കുന്നത്. തമിഴ് സംസ്കാരത്തെക്കുറിച്ചോ തമിഴ് രാഷ്ട്രീയത്തെക്കുറിച്ചോ ധാരണയില്ലാത്ത ഒരാളെ ഇത്തരമൊരു സുപ്രധാന ചുമതലയിൽ നിയമിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ വിടുതലൈ സിരുത്തൈകൾ കക്ഷികൾ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമനത്തിൽ അസ്വാഭാവികതയോ തെറ്റോ ഇല്ലെന്ന് അവർ പ്രതികരിച്ചു.
നയപരമായ കാര്യങ്ങളിലോ അതീവ പ്രാധാന്യമുള്ള വിഷയങ്ങളിലോ അന്തിമ തീരുമാനമെടുക്കേണ്ട തസ്തികയല്ല ഇതെന്നും, അതിനാൽ നിയമനം വലിയ വിവാദമാക്കേണ്ടതില്ലെന്നുമാണ് അവരുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

