തിരുവനന്തപുരം നഗരസഭയിലെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേയർ **വി വി രാജേഷിനെതിരെ** കോൺഗ്രസ് നേതാവും കൗൺസിലറുമായ **കെ എസ് ശബരീനാഥൻ** രംഗത്ത്. നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ നടപ്പിലാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ശബരീനാഥൻ ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.
കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വൻ വികസനപദ്ധതികൾ ലഭിക്കുമെന്ന പ്രഖ്യാപനവും, മുൻപ് വാഗ്ദാനം ചെയ്ത ഒളിമ്പിക്സ് വേദിയും എവിടെയെന്ന് അദ്ദേഹം ചോദിച്ചു. മേയറുടെ സാമൂഹ്യമാധ്യമങ്ങളിലെ പരാമർശങ്ങളെ ‘ബോറായിട്ടുണ്ടെന്ന്’ വിശേഷിപ്പിച്ച അദ്ദേഹം, നഗരവികസനത്തിലെ അലംഭാവത്തെയാണ് ചോദ്യം ചെയ്യുന്നത്.
നേരത്തെ, കാപ്പ കേസിൽ കൗൺസിലർ **സുഗതൻ** ജയിലിലായ പശ്ചാത്തലത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കങ്ങൾക്ക് മറുപടിയുമായി മേയർ **വി വി രാജേഷ്** രംഗത്തെത്തിയിരുന്നു. നാളെ ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ജനാധിപത്യപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി നഗരസഭയിൽ അധികാരത്തിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭയുടെ സ്വത്തുക്കളിൽ നിന്നുള്ള വരുമാനം സിപിഎം നേതാക്കൾ കൈക്കലാക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും **വി വി രാജേഷ്** ഉന്നയിച്ചു.
ഈ വരുമാന ചോർച്ച തടയാൻ ഭരണസമിതി നടപടികൾ തുടങ്ങിയതോടെയാണ് പ്രതിപക്ഷം അസ്വസ്ഥരാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് – സിപിഎം കൂട്ടുകെട്ടിനെ പരിഹസിച്ച മേയർ, കേരളത്തിൽ ‘ഇന്ത്യ’ മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് **ശബരീനാഥ്**, സിപിഎം നേതാവ് **എസ് പി ദീപക്**, ജില്ലാ സെക്രട്ടറി **വി ജോയി** എന്നിവരെ ഉന്നംവെച്ചായിരുന്നു മേയറുടെ പരിഹാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

