മാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചട്ടവിരുദ്ധമായി ഒളിക്യാമറ സ്ഥാപിച്ച താൽക്കാലിക ജീവനക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഏറെ നാളുകളായി പഞ്ചായത്ത് ഓഫിസിൽ ഒളിക്യാമറ പ്രവർത്തിക്കുന്നതായി മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാമറ കണ്ടെത്തിയത്.
പരാതിയെ തുടർന്ന് അധികൃതർ ക്യാമറ അഴിച്ചുമാറ്റിയിരുന്നെങ്കിലും, കുറ്റക്കാരനായ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് എൽഡിഎഫ് അംഗങ്ങളുടെ ആവശ്യം. രണ്ടു വർഷത്തിലേറെയായി ആരുമറിയാതെ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെ.പി.ചന്ദ്രൻ, എൻ.ഗിരീഷ്, ഉണ്ണിരാജൻ, ചന്ദ്രിക ടീച്ചർ, എ.പ്രേമലത, മിനി തുവ്വക്കാട് എന്നിവരും സിപിഎം നേതാക്കളായ പി.സുനിൽ, എം.ധർമജൻ, ഇ.എൻ.പ്രേമനാഥ് എന്നിവരും സംസാരിച്ചു. ഈ വിഷയത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

