
വാടക മുടങ്ങിയതിനു അമ്മയെയും മകളെയും വീട്ടില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ശ്രീകലയും മകളുമാണ് പെരുവഴിയിലായത്. ആരോഗ്യ പ്രശനങ്ങളുള്ള ശ്രീകല ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയത്. എന്നാല്‍ ആരോഗ്യ പ്രശ്നം കാരണം ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഒരു മാസത്തെ വാടക മുടങ്ങി. വാടക മുടങ്ങിയതോടെയാണ് ഉടമ അമ്മയെയും മകളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. മകളെ വയ്യാതായതോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നും കഴിച്ചിട്ടില്ലെന്ന് ശ്രീകല പറഞ്ഞു. പോകാന്‍ മറ്റു സ്ഥലങ്ങളില്ലെന്ന് ശ്രീകല ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: Mother and daughter were evicted from their home due to non-payment of rent
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]