തൃശൂർ: വിയ്യൂർ ജയിലിന് മുകളിൽ കഴിഞ്ഞദിവസം പുലർച്ചെ ദൃശ്യമായത് ഡ്രോണല്ലെന്നും, അത് താഴ്ന്നു പറന്ന വിമാനമാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തുന്ന വിമാനമാണ് ഇതെന്നും, പ്രാഥമിക പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 1 മണിയോടെയാണ് വിയ്യൂർ ജയിലിന് മുകളിൽ വലിയൊരു വസ്തു പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാഴ്ചയിൽ ഡ്രോണിന് സമാനമായി തോന്നിയതോടെ ഇത് ആശങ്കയുണ്ടാക്കിയിരുന്നു.
തുടർന്ന് പുലർച്ചെ 3 മണിക്ക് ശേഷവും സമാനമായ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ജയിലിന് മുകളിലൂടെയും പിന്നീട് തൃശൂർ നഗരപ്രദേശങ്ങളിലൂടെയും ഈ വിമാനം താഴ്ന്നു പറന്നതായി കണ്ടെത്തിയിട്ടുണ്ട്. തലേദിവസം രാത്രിയും ഇതേ പാതയിലൂടെ വിമാനം കടന്നുപോയതായി പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

